കൊച്ചി: കടുവ സിനിമയുടെ ഒ.ടി.ടി റിലീസ് തടയണമെന്ന പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേലിന്റെ ഹർജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ച് ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു.

തന്റെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച സിനിമയിൽ കുടുംബത്തെ അവഹേളിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ച് ഹർജിക്കാരൻ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേൽ കുര്യച്ചൻ എന്നാക്കിയാണ് ചിത്രം പ്രദർശനത്തിന് എത്തിച്ചത്. എന്നാൽ കേരളത്തിൽ മാത്രമാണ് പേരുമാറ്റിയതെന്നും വിദേശങ്ങളിൽ റിലീസ് ചെയ്തപ്പോൾ പേരുമാറ്റിയില്ലെന്നും ആരോപിച്ചാണ് ഹർജിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.