മരട്: എസ്.എൻ.ഡി.പി യോഗം 1522-ാം നമ്പർ മരട് വടക്ക് തുരുത്തി ശാഖ കെ.കെ.വിശ്വനാഥൻ മേഖലാ കുടുംബ യൂണിറ്റ് 26-ാം വാർഷിക പൊതുയോഗം നടത്തി. ശാഖാ പ്രസിഡന്റ് ടി.പി.ലെനിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ശാഖാ സെക്രട്ടറി കെ.പി.സുധീഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്‌ ടു, ഉന്നത വിദ്യാഭ്യാസ പരീക്ഷകളിൽ വിജയിച്ചവർക്ക് അവാർഡുകൾ നൽകി. എസ്.എസ്.എൽ.സിക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് കെ.വി.ശിശുപാലൻ മെമ്മോറിയൽ മെമന്റോയും പ്ളസ് ടുവിന് ഉന്നത വിജയം നേടിയ വിദ്യാർത്ഥിക്ക് വിശ്വംഭരൻ മെമ്മോറിയൽ മെമന്റോയും നൽകി. കെ.വേണു, പ്രമോദ് ശാന്തി, ടി.ജി.പ്രശാന്ത്, രമ മണി, എൻ.കെ.ജാൽവിൻ, ടി.കെ.നാരായണൻ, പി.പി.ചന്ദ്രൻ, ആർ.ഉണ്ണിക്കൃഷ്ണൻ, എം.ബി.ബൈജു, മനോജ് കൊടക്കൻ, ശോഭ നടേശൻ തുടങ്ങിയവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി മനോജ് കൊടക്കൻ (യൂണിറ്റ് കൺവീനർ), പി.എസ്.സന്തോഷ് (ജോയിന്റ് കൺവീനർ), എസ്.ജയറാം (ട്രഷറർ), ടി.കെ.നാരായണൻ, പി.പി.ചന്ദ്രൻ, എൻ.എസ്.അനിൽകുമാർ, പി.എസ്.ജയൻ, എം.ബി.ബൈജു, എം.എ.ബാലകൃഷ്ണൻ, എ.ബി.കിഷോർ രാജ്, മീന രാജപ്പൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.