books

കൊച്ചി: ജെയിൻ യൂണിവേഴ്‌സിറ്റിയും ചാവറ ഇൻസ്റ്റിറ്റ്യൂട്ടും സഹകരിച്ച് തൊഴിലധിഷ്ഠിത ബിരുദ കോഴ്‌സായ ബി.വോക്കിനെ കുറിച്ച് തിങ്കളാഴ്ച സെമിനാർ സംഘടിപ്പിക്കും. രാവിലെ 10.30ന് ചാവറ കൾച്ചറൽ സെന്ററിലാണ് പരിപാടി. പ്ലസ്ടു വിജയിച്ചവർക്ക് പങ്കെടുക്കാം. മറ്റ് ബിരുദ കോഴ്‌സുകൾ പോലെ തന്നെ ബി.വോക്ക് പഠിച്ചിറങ്ങുന്നവർക്ക് എല്ലാ മത്സരപരീക്ഷകളും എഴുതാം.

ആറു സെമസ്റ്ററുകളിലായി മൂന്നുവർഷമാണ് കോഴ്‌സ് കാലാവധി. കോഴ്‌സ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സെമിനാറിൽ ലഭ്യമാക്കും. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.തോമസ് പുതുശേരി, വേണുഗോപാൽ മേനോൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.