കിഴക്കമ്പലം: ചക്കാലമുകൾ സൺറൈസ് റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസും ജൂനിയർ സൺറൈസ് പൊതുയോഗവും നാളെ വൈകിട്ട് 3ന് ചക്കാലമുകൾ ഒലിവ് ഡെക്കറേഷൻ ഹാളിൽ നടക്കും. കുന്നത്തുനാട് സ്റ്റേഷൻ എസ്.എച്ച്.ഒ വി.പി. സുധീഷ് ഉദ്ഘാടനം ചെയ്യും. റിട്ട. ജില്ലാ എംപ്ലോയ്‌മെൻറ് ഓഫീസർ ബെന്നി മാത്യു ക്ലാസെടുക്കും. തുടർന്ന് ജൂനിയർ സൺറൈസ് പൊതുയോഗം നടക്കും.