കോലഞ്ചേരി: ജനാധിപത്യ മഹിളാ അസോസിയേഷൻ ഐക്കരനാട് വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ശ്രീജ രാജീവൻ ഉദ്ഘാടനം ചെയ്തു. മല്ലിക വേലായുധൻ, എം.കെ. മനോജ്, അജിത മണി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി നീനു അഖിൽ (പ്രസിഡന്റ്), അജിത മണി (സെക്രട്ടറി), ശോഭന ഗോപാലൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.