പുത്തൻകുരിശ്: പുറ്റുമാനൂർ ഗവ.യു.പി സ്കൂൾ പ്രീ- പ്രൈമറി വിഭാഗം യെല്ലോ ഡേ ആഘോഷിച്ചു. നിറങ്ങളെ പരിചയപ്പെടുന്നതിനും പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ആശയങ്ങൾ ഉൾക്കൊള്ളുന്നതിനും വേണ്ടിയാണ് യെല്ലോ ഡേ സംഘടിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് പി.കെ. ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് പി.അമ്പിളി അദ്ധ്യക്ഷയായി. മാതൃസംഘം അദ്ധ്യക്ഷ സുജ സുരാഗ്, അദ്ധ്യാപകരായ ജിഷ സെബാസ്​റ്റ്യൻ, പി.എസ്. ശിവപ്രിയ, പി.ആർ. അജിത, അഖിത ശരത് തുടങ്ങിയവർ നേതൃത്വം നൽകി.