കൊച്ചി: നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്‌സ് ( എൻ.എഫ്.പി.ആർ ) ജില്ലാ സമ്മേളനം നാളെ ഉച്ചയ്ക്ക് 2.30ന് എറണാകുളം ചിൽഡ്രൺസ് പാർക്കിൽ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ മുഖ്യാതിഥിയാകും. ജില്ല പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷനാകും. മനുഷ്യാവകാശ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ സെമിനാർ നടക്കും. മുൻ ജില്ലാ ജഡ്ജി എൻ. ലീലാമണി വിഷയം അവതരിപ്പിക്കും. എൻ.എഫ്.പി.ആർ ജില്ലാ പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ, എൻ. ലീലാമണി, തോമസ് കൊറശേരി, വാഹിദ നിസാർ, എം.നജീബ്, ജലീൽ ആലുവ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.