st-ans

ആലുവ: തോട്ടക്കാട്ടുകര സെന്റ് ആൻസ് ദേവാലയത്തിൽ വിശുദ്ധ അന്നായുടെ ദർശന തിരുന്നാൾ ഇന്നും നാളെയും. വിശുദ്ധ അന്നയുടെ നാമധേയത്തിൽ കേരളത്തിൽ സ്ഥാപിതമായ ആദ്യപള്ളിയാണിത്. ദേശീയപാതയിൽ കപ്പലിന്റെ മാതൃകയിലാണ് പള്ളി.

വികാരി ഫാ.തോമസ് പുളിക്കൽ, സഹവികാരി റിനോയ് തോമസ് നെടുംപറമ്പിൽ, സ്പിരിച്വൽ ഡയറക്ടർ ഫാ.ഡേവിഡ് വർഗീസ് എന്നിവർ തിരുന്നാളിന് നേതൃത്വം നൽകും. ഇന്ന് ദിവ്യബലിക്ക് ശേഷം കടുങ്ങല്ലൂർ ഭാഗത്തേക്ക് പ്രദക്ഷിണം. രാത്രി എട്ടിന് കരിമരുന്ന് പ്രയോഗം.

തിരുന്നാൾ ദിനമായ നാളെ വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺ.മാത്യു കല്ലിങ്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ തിരുന്നാൾ ദിവ്യബലി. കിഴക്കുഭാഗത്തേക്ക് പ്രദക്ഷിണം. വൈകിട്ട് 5.30ന് ദിവ്യബലി, കൊടിയിറക്കം. ആഗസ്റ്റ് ഒന്നിന് രാവിലെ 6.15ന് ദിവ്യബലിയോടെ തിരുന്നാൾ സമാപിക്കും.