ആലുവ: റൂറൽ ജില്ലയിലെ വിവിധ റസിഡൻസ് അസോസിയേഷനുകളുടെ സഹകരണത്തോടെ റൂറൽ ജില്ലാ പൊലീസ് ഓൺലൈൻ ബാങ്കിംഗ് രംഗത്തെ ചതിക്കുഴികളെക്കുറിച്ച് മുതിർന്ന പൗരൻമാർക്കായി 'സേഫ് നെറ്റ്" എന്ന പേരിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്തു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ, അഡിഷണൽ എസ്.പി കെ.എം. ജിജിമോൻ, ജനമൈത്രി പൊലീസ് എ.എസ്.ഐ കെ.എസ്. ശ്രീകുമാർ എന്നിവർ സംസാരിച്ചു. സൈബർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പി.എം. ത്വൽഹത്ത് ക്ലാസെടുത്തു.