കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്തുതല ഗ്രാമസഭാ യോഗങ്ങൾ സർക്കാരിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ലൈഫ് മിഷൻ പദ്ധതിയുടെ സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് ഗ്രാമസഭകളുടെ അംഗീകാരത്തിനായി നാളെ എല്ലാ വാർഡുകളിലും കൂടും. എല്ലാ ഗ്രാമസഭ അംഗങ്ങളും പങ്കെടുക്കണമെന്ന് മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ അറിയിച്ചു.