sooraj-palakkaran

കൊച്ചി: ക്രൈം നന്ദകുമാറിനെതിരെ പരാതി നൽകിയ ഇടുക്കി സ്വദേശിനിയെ യൂട്യൂബ് ചാനലിലൂടെ അപമാനിച്ച കേസിൽ സൂരജ് പാലാക്കാരൻ (സൂരജ് വി. സുകുമാർ) അറസ്റ്റിലായി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഇന്നലെ രാവിലെ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.