
കൊച്ചി: ലോക ഫോട്ടോഗ്രഫി ദിനത്തോടനുബന്ധിച്ച് ഓൾ കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ഫോട്ടോഗ്രഫി മത്സരം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കല, സംസ്കാരം, വൈൽഡ്‌ലൈഫ്, പീപ്പിൾ അറ്റ് വർക്ക് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഓരോ ഇനത്തിലും ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങളായി യഥാക്രമം 15000, 10000, 5000രൂപയും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും. ഫോട്ടോഗ്രഫർ ഒഫ് ദി ഇയർ അവാർഡായി 25,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. എൻട്രികൾ ലഭിക്കേണ്ട അവസാനതീയതി ആഗസ്റ്റ് 10. വിവരങ്ങൾക്ക്: www.akpa.in ഗിരീഷ് പട്ടാമ്പി, സന്തോഷ്, ജോയ് ഗ്രേസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.