
കൊച്ചി: തൈക്കൂടത്ത് സപ്ലൈകോ സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം ശനിയാഴ്ച
രാവിലെ 11.30ന് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. ചർച്ച് റോഡിൽ സഹകരണ ബാങ്കിന് സമീപമാണ് മാർക്കറ്റ്. മേയർ എം.അനിൽകുമാർ ആദ്യവില്പന നിർവഹിക്കും. ഉമ തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി മുഖ്യപ്രഭാഷണം നടത്തും. സപ്ലൈകോ സി.എം.ഡി ഡോ.സഞ്ജീബ് പട്ജോഷി, ജനറൽ മാനേജർ ബി.അശോകൻ, എറണാകുളം മേഖലാ മാനേജർ വി.പി.ലീലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.