കൊച്ചി: സ്വാതന്ത്ര്യ സമരസേനാനിയും തൊഴിലാളി നേതാവും പത്രപ്രവർത്തകനുമായിരുന്ന ടി.എ. പീറ്ററിന്റെ 30ാം ചരമവാർഷികം നാളെ ആചരിക്കും. എറണാകുളം ബാനർജി റോഡ് കുര്യൻ ടവേഴ്‌സിലെ പ്രണത ബുക്‌സിൽ വൈകിട്ട് നാലിന് നടക്കുന്ന അനുസ്മരണ യോഗം സി.പി.ഐ നേതാവ് അഡ്വ. മജ്‌നു കോമത്ത് ഉദ്ഘാടനം ചെയ്യും. കളമശേരി സെന്റ്‌പോൾസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. വി.എക്‌സ്. സെബാസ്റ്റ്യൻ, മുതിർന്ന പത്രപ്രവർത്തകൻ പി.എൻ. പ്രസന്നകുമാർ, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് അലി അക്ബർ, കാർട്ടൂണിസ്റ്റ് ജോഷി ജോർജ്, ടി.എ.പീറ്ററിന്റെ മകനും എഴുത്തുകാരനുമായ ജോയ് പീറ്റർ, നോവലിസ്റ്റ് കെ.ജോർജ് ജോസഫ് എന്നിവർ സംസാരിക്കും.