
മൂവാറ്റുപുഴ: മൂവാറ്റുപുഴ ഉപജില്ലാ സുബ്രതോ കപ്പ് ഫുട്ബാളിൽ തർബിയത്ത് ട്രസ്റ്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ ജൂനിയർ ടീം ജേതാക്കൾ. മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഉപജില്ലയിലെ നാല് സ്കൂളുകളിൽ നിന്നുള്ള ടീമുകൾ മാറ്റുരച്ചു. ഫൈനലിൽ വീട്ടൂർ എബനെയ്സർ ടീമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തർബിയത്ത് സ്കൂൾ പരാജയപ്പെടുത്തിയത്.