kma

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) സംഘടിപ്പിച്ച കെ.എം.എ ലീഡർ ഇൻസൈറ്റ് പ്രഭാഷണ പരമ്പരയിൽ മെഡ്‌കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്റേഴ്‌സ് ഗ്രൂപ്പ് സി.ഇ.ഒ ഡോ.ഷനിലാ ലൈജു പ്രഭാഷണം നടത്തി.

കൊവിഡ് കാലഘട്ടം ആരോഗ്യമേഖലയിൽ നിർണായക മാറ്റങ്ങൾ വരുത്തിയെന്ന് ഡോ.ഷനിലാ ലൈജു പറഞ്ഞു. ആരോഗ്യമേഖലയിലെ ഡിജിറ്റൽവത്കരണം രോഗികൾക്കും ആശുപത്രികൾക്കും ഒരുപോലെ വിപ്ലവകരമായ മാറ്റമായി. ഉപഭോക്താവുമായുള്ള ബന്ധം നിലനിറുത്തുക ആശുപത്രികളുടെ നിലനില്പിന് അനിവാര്യമെന്നും അവർ പറഞ്ഞു.

കെ.എം.എ പ്രസിഡന്റ് എൽ.നിർമ്മല, വൈസ് പ്രസിഡന്റ് ബിബു പുന്നൂരാൻ, സെക്രട്ടറി അൾജിയേഴ്‌സ് ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.