കൊച്ചി: മൾട്ടി മില്ല്യണയർ ബിസിനസ് അച്ചീവർ (എം.ബി.എ) അവാർഡിന് എ.വി.എ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ.എ.വി. അനൂപിനെ തിരഞ്ഞെടുത്തു. ആഗസ്റ്റ് ഒന്നിന് വൈകിട്ട് 4ന് കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
ബിസിനസ് മേഖലയിൽ പതിപ്പിച്ച വ്യക്തിമുദ്ര, സംരഭകത്വം, സാമൂഹിക പ്രതിബദ്ധത എന്നിവയുള്ള സംരംഭകരാണ് എം.ബി.എ അവാർഡിന് അർഹരാവുന്നത്. എം.ബി.എ അവാർഡ് ജേതാക്കൾക്ക് ഫെഡറൽ ഇന്റർനാഷണൽ ചേംബർ ഫോറത്തിൽ അംഗത്വം ലഭിക്കും. പെഗാസസ് ഗ്ളോബൽ ഇന്റർനാഷണൽ ഏർപ്പെടുത്തിയതാണ് അവാർഡ്.