കോതമംഗലം: എസ്.എൻ.ഡി.പി യോഗം വാരപ്പെട്ടി ശാഖയുടെ നേതൃത്വത്തിൽ ശാഖാ പ്രാർത്ഥനാ ഹാളിൽ നാളെ രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമവും കുടുംബ സംഗമവും നടക്കും. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രം മേൽശാന്തി വിഷ്ണു ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും. കുടുംബ സംഗമം യൂണിയൻ പ്രസിഡന്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി പി.എ.സോമൻ മുഖ്യപ്രഭാഷണം നടത്തും.ചടങ്ങുകളിൽ മുഴുവൻ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്ന് ശാഖാ സെക്രട്ടറി രാജേഷ് അറിയിച്ചു.