പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പോളിമെഗാ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ജനറൽ മെഡിസിൻ, ശ്വാസകോശം, അസ്ഥിരോഗം, നേത്രരോഗ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ പങ്കെടുക്കും.