
കൊച്ചി: ഐ.ടി രംഗത്തെ അന്താരാഷ്ട്ര കമ്പനിയായ കോഗ്‌നിസന്റിന്റെ കൊച്ചി ഇൻഫോപാർക്കിലെ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി. രാജീവ് പങ്കെടുത്തു. കോഗ്‌നിസന്റിന്റെ കൊച്ചിൻ നവേദ കാമ്പസിലാണ് പദ്ധതികൾ.
5,000 പേർക്ക് നവേദയിൽ തൊഴിലവസരം ലഭിക്കുമെന്ന് കോഗ്‌നിസന്റ് ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ രാജഷ് നമ്പ്യാർ പറഞ്ഞു. ഹൈബ്രിഡ് മാതൃകയിലുള്ള ജോലി സ്ഥലമാണ് ഒരുക്കുന്നത്. നിർമ്മിതബുദ്ധി, ഇന്റർനെറ്റ് ഒഫ് തിംഗ്സ്, അനലിറ്റിക്‌സ് മേഖലകളിലാണ് പ്രവർത്തനം. ഭാവിസാദ്ധ്യതയുള്ള നഗരമാണ് കൊച്ചി. മികച്ച മാനവശേഷി ലഭ്യതയാണ് പ്രധാന മികവ്. കാമ്പസ് റിക്രൂട്ട്മെന്റിലൂടെ ജീവനക്കാരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.