കൊച്ചി: ഫാഷൻ ഡിസൈൻ പഠനകേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി സംഘടിപ്പിക്കുന്ന ഫാഷൻ അവാർഡ് ആഗസ്റ്റ് ഒന്നിന് രാത്രി 8ന് ഹോട്ടൽ ലേ മെറിഡിയനിൽ സമ്മാനിക്കും. പന്ത്രണ്ട് ഡിസൈനർമാരും ടീമും സൃഷ്ടികൾ പ്രദർശിപ്പിക്കും. ഭൂമിക്ക് സൗഖ്യം എന്ന ഡിസൈനർ ആശയങ്ങളാണ് അവതരിപ്പിക്കുകയെന്ന് ജെ.ഡി എഡ്യൂക്കേഷണൽ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി നീലേഷ് ദലാൽ പറഞ്ഞു.