തൃപ്പൂണിത്തുറ: തെക്കൻ പറവൂർ സെന്റ് ജോൺസ് സീനിയർ സെക്കൻഡറി സ്കൂളിലെ ഔഷധ സസ്യോദ്യാനത്തിന്റെ ഉദ്ഘാടനം മുളന്തുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി.നായർ നിർവഹിച്ചു.സെന്റ് ജോൺസ് വലിയ പള്ളി വികാരിയും സെന്റ് ജോൺസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാനും പ്രസിഡന്റുമായ ഫാ. മനോജ് വർഗീസ് തുരുത്തേൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ സാബു ടി. ജോൺ, അസി. മാനേജർ വി.വൈ.തോമസ്, അക്കാഡമിക് പ്രിൻസിപ്പൽ സൂസി ചെറിയാൻ, പ്രിൻസിപ്പൽ പി. ധന്യ, പി.ടി.എ പ്രസിഡന്റ് ബെന്നി ഔസേഫ്, നാഗാർജുന അഗ്രികൾച്ചർ മാനേജർ ബേബി ജോസഫ്, ഉദയം പേരൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ.ഗോപി, വാർഡ് അംഗം ആനി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. 'വിദ്യാലയങ്ങളിൽ ഔഷധോദ്യാനം' എന്ന നാഗാർജുന ആയുർവേദ ഔഷധശാലയുടെ പദ്ധതിയുടെ ഭാഗമായാണ് ഔഷധസസ്യങ്ങൾ വച്ചുപിടിപ്പിക്കുന്നത്.