മൂവാറ്റുപുഴ: ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തോടനുബന്ധിച്ച് മൂവാറ്റുപുഴ പ്രകൃതിജീവന സമാജത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ നടത്തും. വിവിധ കരൾ രോഗങ്ങൾ ഉണ്ടാകുവാനുള്ള കാരണങ്ങൾ , പ്രതിവിധികൾ, പ്രതിരോധമാർഗങ്ങൾ എന്നിവയെ സംബന്ധിച്ച സെമിനാർ നാളെ ഉച്ചയ്ക്ക് 2ന് നാസ് ഓഡിറ്റോറിയത്തിൽ കൗൺസിലർ ജിനു മടേക്കൽ ഉദ്ഘാടനം ചെയ്യും. ഡോ. ബാബു ജോസഫ് മുഖ്യപ്രഭാഷണം നടത്തും. ഡോ. പി നീലകണ്ഠൻ നായർ, ജോസ് വടക്കേൽ, പോൾ വർഗീസ് എന്നിവർ സംസാരിക്കും.