ആലങ്ങാട്: കോട്ടപ്പുറം എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ നാളെ രാവിലെ 11ന് കരയോഗം ഹാളിൽ പ്രതിഭാസംഗമം സംഘടിപ്പിക്കും. ഡോ.ജയശങ്കർ ഉദ്ഘാടനം ചെയ്യും. മുന്നാക്ക സമുദായ കമ്മിഷൻ അംഗം മാണി വിതയത്തലിന് സ്വീകരണം നൽകും. നോർവീജിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്റ്റ് ഡോക്ടറൽ സ്കോളർഷിപ്പ് നേടിയ ഡോ.അഭിലാഷ് ശശിധരൻ, ശ്രേഷ്ഠ ഹിന്ദി പ്രചാരക അവാർഡ് ലഭിച്ച അദ്ധ്യാപകൻ കെ.എൻ. സുനിൽകുമാർ, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം എന്നിവ നടക്കും. ജനപ്രതിനിധികൾ, സമുദായ നേതാക്കൾ പങ്കെടുക്കും.