നെടുമ്പാശേരി: നെടുമ്പാശേരി പഞ്ചായത്ത് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് ലഭിച്ചവർക്ക് വിദ്യാഭ്യാസ അവാർഡ് നൽകും. കുട്ടികളുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോ, മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം നിശ്ചിത ഫോറത്തിൽ ആഗസ്റ്റ് പത്തിനകം ബാങ്കിന്റെ ഹെഡ് ഓഫീസിലോ ബ്രാഞ്ചുകളിലോ അപേക്ഷിക്കണമെന്ന് പ്രസിഡന്റ് സി.വൈ. ശാബോർ അറിയിച്ചു. അപേക്ഷാ ഫോം ഹെഡ് ഓഫീസിലും ബ്രാഞ്ചുകളിലും ലഭിക്കും. ഫോൺ: 8330004266.