mobaile

കൊച്ചി: സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനെ നഗരത്തിലെ കടകളിൽ കയറിയിറങ്ങി മൊബൈൽഫോൺ മോഷ്ടിക്കുന്ന യുവാവ് പൊലീസ് പിടിയിൽ. കാസർകോട് സ്വദേശി അഷ്കർ അലിയാണ് (22) പിടിയിലായത്. കഴിഞ്ഞദിവസം കലൂരിലെ ഒരു സ്ഥാപനയുടമ നൽകിയ പരാതിയിൽ എറണാകുളം നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഷ്കർ അറസ്റ്റിലായത്. സ്ഥാപനത്തിലെ സി.സി ടിവി ദൃശ്യം ശേഖരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. നിരവധി സ്ഥാപനങ്ങളിൽനിന്ന് മൊബൈൽഫോൺ മോഷ്ടിച്ച് വില്പന നടത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കൊച്ചിയിൽ വാടകയ്ക്ക് താമസിച്ചുവരികയാണ്. ഇയാളുടെ സുഹൃത്തുക്കൾക്ക് മോഷണത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്.