പള്ളുരുത്തി: കർക്കടക മാസാചരണ ഭാഗമായി പള്ളുരുത്തിയിൽ നാളെ മഹാ സർവൈശ്വര്യപൂജ നടക്കും. ശ്രീ വെങ്കടാചലപതി ക്ഷേത്രത്തിൽ വൈകിട്ട് 6 നാണ് പൂജ. അമൃതാനന്ദമയീമഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപൂരി നേതൃത്വം നൽകും. വൈകിട്ട് 5.30ന് ക്ഷേത്ര കവാടത്തിൽ സ്വാമിക്ക് സ്വീകരണം, തുടർന്ന് പൂജ, അനുഗ്രഹ പ്രഭാഷണം, ഭജനാമൃതം, ആരതി, പ്രസാദവിതരണം എന്നിവ നടക്കും.