കൊച്ചി: പാവക്കുളം ക്ഷേത്രത്തിൽ നാളെ ഔഷധ സേവാദിനമായി ആചരിക്കും. ശരീരബലം വർദ്ധിപ്പിക്കാനും പ്രതിരോധ ശക്തി കൂട്ടുന്നതിനും പ്രത്യേക രീതിയിൽ തയ്യാറാക്കി നറു നെയ്യും ചേർത്ത് ഔഷധി സൂക്തം, ധന്വന്തരി മന്ത്രം മുതലായവ ജപിച്ച് പവിത്രമാക്കിയ ഔഷധക്കൂട്ട് മഹാഗണപതി ഹോമത്തിന് ശേഷം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. ശബരിമല , ഗുരുവായൂർ മുൻ മേൽശാന്തിയായിരുന്ന ക്ഷേത്രം മേൽശാന്തി ഏഴക്കോട് കൃഷ്ണദാസ് നമ്പൂതിരിപ്പാട് തിങ്കളാഴ്ച രാവിലെ ആറു മുതൽ ഔഷധം വിതരണം ചെയ്യുമെന്ന് ക്ഷേത്രം സെക്രട്ടറി കെ.പി. മാധവൻകുട്ടി അറിയിച്ചു.