auto

അങ്കമാലി:1980ൽ നഗരസഭാ കൗൺസിലും പോലീസും ചേർന്നുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ അങ്കമാലിയിലെ രണ്ടാം സ്റ്റാൻഡായി നിശ്ചയിച്ച സംഗീത സ്റ്റാൻഡിന്റെ സ്ഥലപരിധി വെട്ടിച്ചുരുക്കിയതിനെതിരെ ഓട്ടോറിക്ഷാ തൊഴിലാളികൾ സമരമാരംഭിച്ചു. ഇന്നലെ ഉച്ച മുതൽ പ്രതിഷേധ സൂചകമായി ഒട്ടോകൾ തിരിച്ചിട്ടാണ് സമരം. ചില കച്ചവടക്കാരുടെ താത്പര്യം മുൻനിർത്തി പൊലീസിന്റെ നേതൃത്വത്തിൽ ഓട്ടോ സ്റ്റാൻഡിൽ പ്രത്യേകം മാർക്ക് ചെയ്ത് സ്ഥലം വെട്ടിച്ചുരുക്കിയെന്നാണ് ആക്ഷേപം. നിലവിൽ ഇരുപത്തിയഞ്ച് ഓട്ടോകളാണ് സ്റ്റാൻഡിൽ ഉള്ളത്.ഒരു സമയം പത്ത് വണ്ടികൾ മാത്രമേ പാർക്ക് ചെയ്യാവൂവെന്ന കോടതി ഉത്തരവ് ഓട്ടോറിക്ഷാ തൊഴിലാളികൾ പാലിക്കുന്നുണ്ട്.