ആലുവ: വിശ്വകർമ്മജരുടെ സാമൂഹിക, സാമ്പത്തിക സാംസ്‌കാരിക പിന്നാക്കാവസ്ഥ മാറ്റിയെടുക്കുന്നതിന് ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾക്ക് ജനസംഖ്യാ പ്രാതിനിധ്യമനുസരിച്ച് സംവരണം ഏർപ്പെടുത്തുക, ദേവസ്വം ബോർഡുകളിൽ വേണ്ടത്ര പ്രതിനിധ്യം ഉറപ്പാക്കുക, ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് പൂർണമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സമരങ്ങൾക്ക് വി.എസ്.എസ് ആലുവ താലൂക്ക് യൂണിയൻ പിന്തുണ പ്രഖ്യാപിച്ചു. യൂണിയൻ പ്രസിഡന്റ് എം.കെ. മനോഹരൻ, സെക്രട്ടറി കെ.ജി. ഷാജി, ട്രഷറർ പി.കെ. വേലായുധൻ എന്നിവർ സംസാരിച്ചു.