ഫോർട്ടുകൊച്ചി: നഗരസഭ ഒന്നാം ഡിവിഷൻ എ.ഡി.എസിൽ കലഹമെന്ന തരത്തിൽ ചിലർ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമെന്ന് ചെയർപേഴ്സൺ സബീന നൗഫൽ പറഞ്ഞു. പത്രസമ്മേളനം നടത്തിയവരെ, എ.ഡി.എസിൽ നിന്ന് മാറ്റണമെന്ന ഭൂരിപക്ഷം അയൽക്കൂട്ടങ്ങളുടെയും ആവശ്യം അംഗീകരിച്ചതാണ്. ഇതോടെയാണ് വ്യാജ പരാതിയുമായി രംഗത്തെത്തിയതെന്നും സബീന നൗഫൽ വ്യക്തമാക്കി. ആരോപണം ഉന്നയിച്ചവർ ബാലസഭാ രൂപീകരണ യോഗത്തിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ തന്റെ കൈവശമുണ്ടെന്ന് സബീന പറഞ്ഞു. പതിനൊന്ന് അംഗ എ.ഡി.എസിൽ ഒമ്പതുപേരും ഒറ്റക്കെട്ടാണെന്നും കമ്മിറ്റിയിൽ അഭിപ്രായഭിന്നതയില്ലെന്നും സബീന നൗഫൽ വ്യക്തമാക്കി.