ആലങ്ങാട് : നിർമ്മാണത്തിലെ ക്രമക്കേടു മൂലം ആലങ്ങാട് ബ്ലോക്ക് റോഡ് തകർന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ബി.ജെ.പി. 15 ലക്ഷം മുടക്കി നവീകരിച്ച റോഡ് ആഴ്ചകൾക്കുള്ളിൽ തകർന്നത് ഉദ്യോഗസ്ഥരും കരാറുകാരും ചേർന്നു നടത്തിയ അഴിമതിക്ക് തെളിവാണെന്ന് ബി.ജെ.പി ആലങ്ങാട് ഈസ്റ്റ് ഏരിയാ കമ്മിറ്റി പറഞ്ഞു. ഇതു സംബന്ധിച്ച് നാട്ടുകാരുടെ പരാതിയിൽ ജില്ലാ പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തോട് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരിക്കേ തകർന്ന ഭാഗങ്ങളിൽ ടാറും മെറ്റൽ പൊടിയുമിട്ട് തിരക്കിട്ട് കരാറുകാരൻ മുഖം മിനുക്കിയത് ക്രമക്കേട് മറച്ചുവയ്ക്കാനാണെന്നും ഇവർ ആരോപിച്ചു. ഇതിനെതിരെ വിജിലൻസിന് പരാതി നൽകുമെന്ന് ആലങ്ങാട് ഈസ്റ്റ് ഏരിയാ പ്രസിഡന്റ് കെ.ആർ. രതീഷ് പറഞ്ഞു