അങ്കമാലി: ചെത്തിക്കോടുള്ള ബാർ ഹോട്ടലിൽ ആറംഗ സംഘത്തിന്റെ അക്രമം. വിവരമറിഞ്ഞ് നെടുമ്പാശേരി സ്റ്റേഷൻ ഓഫീസർ പി.എം. ബൈജുവിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. നാലുപേർ ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. മറ്റൂർ സ്വദേശി ആമോസ്, പിരാരൂർ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. അക്രമത്തിൽ മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ബാർ അധികൃതർ പൊലീസിന് നൽകിയ പരാതിയിലുണ്ട്.