
കൊച്ചി: യുവനടൻ ശരത്ചന്ദ്രനെ (37) മരിച്ച നിലയിൽ കണ്ടെത്തി.പ്രമുഖ ബിസിനസുകാരനായ പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ്.അങ്കമാലി ഡയറീസ്,കൂടെ,മെക്‌സിക്കൻ അപാരത,സി.ഐ.എ തുടങ്ങിയ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്.
ഇന്നലെ രാവിലെ എട്ടുമണിയോടെ രണ്ടാംനിലയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.അമിതമായി ഉറക്കഗുളിക കഴിച്ചതാണ് മരണകാരണം.മരണത്തിൽ മറ്റാർക്കും പങ്കില്ലെന്ന എഴുത്തും മുറിയിൽനിന്ന് കണ്ടെത്തി.ശ്യാംചന്ദ്രനാണ് സഹോദരൻ.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.അസ്വഭാവികമരണത്തിന് പിറവം പൊലീസ് കേസെടുത്തു.