കൊച്ചി: പച്ചാളം അഞ്ചിപ്പറമ്പിൽ ഫാമിലി അസോസിയേഷന്റെ ചന്ദ്രമതി സ്മാരക വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പച്ചാളം ലേഡി മൗണ്ട് കാർമ്മൽ കോൺവെന്റ് ഹൈസ്‌കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കാണ് അവാർഡുകൾ നൽകിയത്. എസ്.എൻ.ഡി.പി യോഗം പച്ചാളം ശാഖാ സെക്രട്ടറി ഡോ.എ.കെ.ബോസ് ഉദ്ഘാടനം നിർവഹിച്ചു. ഡോ.ദാസ് ക്യാഷ് അവാർഡുകൾ കൈമാറി.

അഭിരാമി, അന്ന എബ്രഹാം, അജീഷ്, അസൂന്ത ജോസഫ്, എം.അഞ്ജലി, ആൻസിയ അനിൽ, ജസ്മി ജെയിംസ്, കെസിയ ജോസഫ്, പീറ്റർ സ്റ്റെഫിൻസൺ, നിയോ ജോസഫ്, ശ്രീലക്ഷ്മി ഉദയകുമാർ എന്നിവരാണ് അവാർഡ് ജേതാക്കൾ.