home-fire-

 ഒഴിവായത് വൻ അപകടം

പറവൂർ: നഗരത്തിലെ പെട്രോൾപമ്പിന് സമീപത്തെ വീടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ പത്തരയോടെ കെ.എം.കെ. ജംഗ്ഷന് സമീപം ഇന്ത്യൻ ഓയിൽ പമ്പിന് പുറകുവശത്ത് രവി മേനോന്റെ വീടിന്റെ ഒന്നാം നിലയിലാണ് തീപിടിച്ചത്. വീട്ടിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ വീട്ടുകാർ മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്.

വെൽഡിംഗ് ജോലികൾ നടക്കുന്നതിനിടെ തീപ്പൊരി കിടക്കയിൽ വീഴുകയായിരുന്നു. തൊഴിലാളികൾ വെള്ളംഒഴിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നു. ഉടൻ പൊലീസും രണ്ട് യൂണിറ്റ് ഫയർഫോഴ്സും എത്തി പെട്രോൾ പമ്പിലെ സുരക്ഷാസംവിധാനം പ്രവർത്തനസജ്ജമാക്കി. കൂടുതൽ സ്ഥലങ്ങളിലേക്ക് തീ പടരുന്നതിനു മുമ്പ് കെടുത്തിയതിനാൽ വലിയ അപകടം ഒഴിവായി.