കുറുപ്പംപടി: വായ്ക്കര നാറാണമോളത്ത് രാമൻകുട്ടിയെ (80) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ള രണ്ട് ആൺമക്കളും രാമൻകുട്ടിയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. മകളെ വിവാഹം കഴിപ്പിച്ച് അയച്ചിരുന്നു. പരിസര പ്രദേശത്തേക്ക് ദുർഗന്ധം വമിച്ചപ്പോൾ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് രാമൻകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. പാെലീസ് മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന്. മക്കൾ: ഷാജി, ബിജു, ലത.