കാലടി: കൂലിവർദ്ധനവ് ആവശ്യപ്പെട്ട് അങ്കമാലി- കാലടി- അത്താണി മേഖലയിലെ 170 ൽ അധികം സ്വകാര്യ ബസ്സുകളിലെ ജീവനക്കാർ നടത്തിയ സമരം അനവസരത്തിലാണെന്ന് പ്രൈവറ്റ്‌ ബസ് ഓപ്പറേറ്റേഴ്സ്സ് അസോസിയേഷൻ അങ്കമാലി മേഖലാ പ്രസിഡന്റ് എ.പി. ജിബി, സെക്രട്ടറി ബി.ഒ. ഡേവിസ്‌ എന്നിവർ അറിയിച്ചു. കൊവിഡിനുശേഷം പ്രതിസന്ധിയിൽനിന്ന് ഇതേവരെ കരകയറാൻ കഴിയാതെ വ്യവസായം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ കൂലി വർദ്ധന ബസുടമകൾക്ക് താങ്ങാൻ കഴിയില്ല. വ്യവസായത്തെ നിലനിർത്തുന്നതിന് യൂണിയനുകളുടെ നിലപാടിൽ മാറ്റംവരുത്തണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു.