prasanth-charamam-copy

പറവൂർ: സ്വകാര്യ ബസ് സ്റ്റാൻഡിന് പിന്നിലുള്ള മുസിരിസ് ബസാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം കുറ്റിപ്പുറം കൂലോത്ത് പ്രശാന്തിന്റേതാണെന്ന് (58) ബന്ധുക്കൾ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സംഭവസ്ഥലത്തുണ്ടായിരുന്ന ബാഗിൽനിന്ന് പേരും കുറ്റിപ്പുറത്തെ വിലാസവുമാണ് ലഭിച്ചത്. കുറ്റിപ്പുറം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാരെ കണ്ടെത്തിയത്.

2018ൽ വീടുവിട്ടിറങ്ങിയതാണ്. ഒന്നരവർഷം പറവൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിലുള്ള കംഫർട്ട് സ്റ്റേഷനിൽ ജോലിചെയ്തു. പിന്നീട് ഇടയ്ക്ക് സ്റ്രാൻഡിൽ എത്തുമായിരുന്നു. ജില്ലയിലും പുറത്തുമുള്ള ബസ് സ്റ്റാൻഡുകളിലാണ് ഇയാൾ തങ്ങുന്നത്. ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഭാര്യ: പത്മാവതി വിദേശത്താണ്. മക്കൾ: പ്രബിത, പ്രണവ്, പ്രവീൺ.