t
അത്താഘോഷ കലാ മത്സരങ്ങളുടെ ഉദ്ഘാടനം കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് സുനിൽ ഞാളിയത്ത് നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്താഘോഷത്തിന്റെ കലാ മത്സരങ്ങൾക്ക് തുടക്കമായി. ലായം കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ സുനിൽ ഞാളിയത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷയായിരുന്നു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, ജനറൽ കൺവീനർ പി.കെ. പീതാംബരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജയ പരമേശ്വരൻ, ദീപ്തി സുമേഷ്, സി.എ. ബെന്നി, ശ്രീലത മധുസൂദനൻ, യു.കെ. പീതാംബരൻ, കൗൺസിലർ കെ.വി. സാജു, വി.ജി. രാജലക്ഷ്മി, ഇ.ടി. സുബ്രഹ്മണ്യൻ, രാജി അനിൽ എന്നിവർ പ്രസംഗിച്ചു.

കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് ജേതാവ് സുനിൽ ഞാളിയത്ത്, ബി.ആർ. അംബേദ്കർ ദേശീയ ഫെലോഷിപ്പ് ജേതാവ് ഗൃഹേശ്വരി, മിസ്റ്റർ ഏഷ്യ സീനിയർ ആർ.കെ. സൂരജ്, മിസ്റ്റർ ഏഷ്യ അതുൽ കൃഷ്ണ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കേരള സ്റ്റേറ്റ് പെൻഷൻ യൂണിയന്റെ പ്രവർത്തകർ തിരുവാതിരകളി അവതരിപ്പിച്ചു. ഇന്നുമുതൽ ഓഗസ്റ്റ് 28 വരെ തീയതികളിൽ ഇരുപത്തി നാല് ഇനങ്ങളിലായി തൊണ്ണൂറ്റി ആറ് വിഭാഗത്തിൽ ആയിരത്തി അഞ്ഞൂറിൽപ്പരം മത്സരാർത്ഥികൾ പങ്കെടുക്കും. ഇന്ന് പെൻസിൽ ഡ്രോയിംഗ്, പെയിന്റിംഗ് മത്സരങ്ങൾ നടക്കും