കൊച്ചി: പ്രമുഖ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയുടെ അഞ്ഞൂറാം വാർഷികത്തോടനുബന്ധിച്ചുള്ള ചരിത്ര സെമിനാർ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് നാലുവരെ സെന്റ്.മേരീസ് ഹൈസ്‌കൂൾ ഹാളിൽ നടക്കും. കെ.ആർ.എൽ.സി.ബി.സി, കെ.ആർ.എൽ.സി.സി പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്യും. വരാപ്പുഴ അതിരൂപതാ ചാൻസലർ ഫാ.എബ്ജിൻ അറക്കൽ അദ്ധ്യക്ഷത വഹിക്കും. ഡോ.ഫ്രാൻസിസ് മരോട്ടിക്കപ്പറമ്പിൽ, ഇഗ്‌നേനേഷ്യസ് ഗോൺസാൽവസ്, ജേക്കോബി എന്നിവർ ക്ലാസ് നയിക്കും. ഡോ.ഗ്രിഗറി ആർബി മോഡറേറ്ററായിരിക്കും.