കൊച്ചി: ബൈക്ക് ദേഹത്ത് തട്ടിയത് ചോദ്യംചെയ്ത യുവാവിനെ ഹെൽമെറ്റ് ഉപയോഗിച്ച് തലയ്ക്കും ദേഹത്തുമെല്ലാം അടിച്ച് പരിക്കേൽപ്പിച്ചയാൾ പൊലീസ് പിടിയിൽ. എറണാകുളം സ്വദേശിയായ 40കാരനെയാണ് അറസ്റ്ര് ചെയ്തിട്ടുള്ളത്. ഇയാളുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 26ന് രാവിലെ കലൂർ ആസാദ് റോഡിൽ വച്ചാണ് സംഭവം. യുവാവിന്റെ പരാതിയിൽ എറണാകുളം നോ‌ർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. സി.സി ടിവി ദൃശ്യം പരിശോധിച്ചാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം.