
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻസമിതി ദൈവശാസ്ത്ര കമ്മീഷന്റെ ആഭിമുഖ്യത്തിലെ ഏകദിന ദൈവശാസ്ത്ര സമ്മേളനം തിങ്കളാഴ്ച രാവിലെ 9.30 ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്യും. ''വിശ്വാസപരിശീലനം സമീപനങ്ങളും വെല്ലുവിളികളും''എന്ന വിഷയത്തിൽ ഡോ. ടോബി ജോസഫ് പ്രബന്ധം അവതരിപ്പിക്കും. ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, ബിഷപ്പ് ടോണി നീലങ്കാവിൽ, ഡോ. ജോയി പുത്തൻവീട്ടിൽ, ഡോ.സാജൻ പിണ്ടിയാൻ, ഡോ. ജോളി കരിമ്പിൽ, ഡോ.മിലൻ ഫ്രാൻസ്, അനിൽ മാനുവൽ എന്നിവർ സംസാരിക്കും. വാർഷിക ധ്യാനത്തിന് ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് മാർ തോമസ് തറയിൽ നേതൃത്വം നൽകും.