കുറുപ്പംപടി: കുന്നത്തുനാട് താലൂക്ക് വ്യവസായ വകുപ്പും മുടക്കുഴ ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി സംഘ‌ടി​പ്പി​ച്ച സംരഭകത്വ ശിൽപശാല പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷം വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോസ് . എ.പോൾ , കെ.ജെ. മാത്യു, വൽസ വേലായുധൻ, ബിന്ദു ഉണ്ണി, അനാമിക ശിവൻ, പി.എസ്സ്. സുനിത്ത്, ഡോളി ബാബു, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരായ വിഷ്ണു, അനിൽ, ജിബി, ദീപ ശ്രീജിത്, ബിജോയ്, ജുനൈസ് എന്നിവർ സംസാരി​ച്ചു.