കോലഞ്ചേരി: കേരള ഹോട്ടൽ ആൻഡ് റസ്​റ്റോറന്റ് അസോസിയേഷൻ കോലഞ്ചേരിയൂണി​റ്റ് പൂതൃക്ക പഞ്ചായത്തിന്റെയും പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെ പ്ലാസ്​റ്റിക് നിരോധനവും മാലിന്യ നിർമാർജ്ജനവും എന്ന വിഷയത്തിൽ ബോധവത്കരണ സെമിനാർ നടത്തി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ടി.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സജി കെ. ഏലിയാസ് അദ്ധ്യക്ഷനായി. ഡോ. ആർ. ആദർശ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ. സജീവൻ എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് അംഗങ്ങളായ ജിംസി മേരി വർഗീസ്, സംഗീതാ ഷൈൻ, കെ.എച്ച്.ആർ.എ ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ, സെക്രട്ടറി കെ.ടി. റഹിം, ജില്ലാ വർക്കിംഗ് പ്രസിഡന്റ് സി.കെ. അനിൽ, വൈസ് പ്രസിഡന്റ് ടെൻസിംഗ് ജോർജ്, കെ.എസ്. സുരേഷ്, കെ.വി. തോമസ്, വേൽമുരുകൻ, കെ.എസ്. മാത്യു, എം.എം. തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.