കോതമംഗലം: മുൻ ലോക്കൽ സെക്രട്ടറി എം ആർ ശശിധരൻ, കെ.ഒ ജോണി എന്നിവരുടെ അനുസ്മരണ സമ്മേളനം സി.പിഐ കീരംപാറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3 ന് പാലമറ്റം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ജില്ല അസിസ്റ്റൻ്റ് സെക്രട്ടറി ഇ.കെ.ശിവൻ ഉദ്ഘാടനം ചെയ്യും. ലോക്കൽ സെക്രട്ടറി കെ.പി. തോമസ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കൗൺസിൽ അംഗം എം.കെ. രാമചന്ദ്രൻ അനുസ്മരണ പ്രഭഷണം നടത്തും. മണ്ഡലം സെക്രട്ടറി പി.ടി. ബെന്നി പുതുതായി പാർട്ടിയിൽ ചേർന്നവരെ സ്വീകരിക്കും. മുഖ്യപ്രഭാഷണവും നടത്തും. എസ് എസ് എൽ സി, പ്ളസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികൾക്ക് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് അവാർഡ് വിതരണം ചെയ്യും. മഹിളാസംഘം മണ്ഡലം സെക്രട്ടറി ശാന്തമ്മ പയസ്, അഡ്വ. കെ.എസ്. ജ്യോതികുമാർ, കെ.പി. ജോയി, സിനി ബിജു, മനോജ് മത്തായി, എൻ.എ. മാത്യു, ജിബിൻ മാത്യു തുടങ്ങിയവർ പ്രസംഗിക്കും.