pj-anil

ആലുവ: കേരള കർഷക സംഘം ആലുവ ടൗൺ കമ്മിറ്റി ആരംഭിച്ച ജൈവ പച്ചക്കറിക്കൃഷി ഏരിയാ സെക്രട്ടറി പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. ടൗൺ കമ്മിറ്റി പ്രസിഡന്റ് എൻ. ഗോപി, സെക്രട്ടറി ഷാജഹാൻ വില്ലാത്ത്, സി.പി.എം ലോക്കൽ സെക്രട്ടറി പോൾ വർഗീസ്, ഏരിയാ കമ്മിറ്റി അംഗം രാജീവ് സക്കറിയ, കെ.ഐ. കുഞ്ഞുമോൻ, പി.എ. കുഞ്ഞികൊച്ച്, ബാബു കുട്ടൻ, ഇസ്ഹാക്ക്, സുരേഷ്, വേണു, സുന്ദരൻ, ദീപ ജോൺസൺ തുടങ്ങിയവർ സംബന്ധിച്ചു. വൈസ് പ്രസിഡന്റ് ബാബുക്കുട്ടന്റെ നേതൃത്വത്തിലാണ് 25 സെന്റ് സ്ഥലത്ത് വെണ്ട, വഴുതന, പയർ, പച്ചമുളക്, തക്കാളി എന്നിവ കൃഷി ആരംഭിച്ചത്.