
നെടുമ്പാശേരി: അത്താണി എം.എ.എച്ച്.എസ് സ്‌കൂളിൽ എൻ.എസ്.എസ് യൂണിറ്റ് 'നാമ്പ് ’പദ്ധതി പ്രകാരം തയ്യാറാക്കിയ ഫലവൃക്ഷങ്ങളുടെ വിത്തുകൾ അനുയോജ്യമായ ഇടങ്ങളിൽ വിതറി 'തളിർക്കട്ടെ പുതുനാമ്പുകൾ' എന്ന പദ്ധതിക്ക് തുടക്കമിട്ടു. ഹെഡ്മിസ്ട്രസ് മഞ്ജു യോയാക്കി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് നുസി എലിസബത്ത് വർഗീസ്, ഡോ. സുജിത കുമാരി ജി.എസ് പ്രോഗ്രാം ഓഫീസർ ടെസ് പാപ്പച്ചൻ, വോളണ്ടിയർ ലീഡർ അഖിൽ വർഗീസ് എന്നിവർ പ്രസംഗിച്ചു.