ആലുവ: എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ പൊതുയോഗവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ആദരവും ഇന്ന് ഉച്ചയ്ക്ക് 2.30ന് നടക്കും. യൂണിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ശാഖ പ്രസിഡന്റ് ടി.എ. അച്ചുതൻ അദ്ധ്യക്ഷത വഹിക്കും. കൊച്ചി എൻ.പി.ഒ.എൽ സയന്റിസ്റ്റ് സംഗീത ജയകുമാർ മുഖ്യാതിഥിയാകും. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ശാഖ സെക്രട്ടറി സി.ഡി. സലീലൻ എന്നിവർ സംസാരിക്കും.