കൊച്ചി: വിജിൽ ഹ്യൂമൺ റൈറ്റ്‌സിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ടി.ഡി. എം ഹാളിൽ ആഭ്യന്തര സുരക്ഷ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ തമിഴുനാട് ഗവർണർ ആർ.എൻ. രവി മുഖ്യപ്രഭാഷണം നടത്തും. അദ്ദേഹം പങ്കെടുക്കുന്ന കേരളത്തിലെ ആദ്യ പരിപാടിയാണിത്.
രാവിലെ 11 നു നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുഖ്യാതിഥിയാകും. സംസ്ഥാന ലോകായുക്തയും ദേശീയ മനുഷ്യാവകാശ കമ്മിഷൻ മുൻ ചെയർമാനുമായ ജസ്റ്റിസ് സിറിയക് ജോസഫ് , അഡ്വ. അർജുൻ ശ്രീധർ തുടങ്ങിയവർ സംസാരിക്കും.